Thursday, April 10, 2008

How to display Malayalam correctly?

Download AnjaliOldLipi.ttf font from Varamozhi site. Copy-Paste the font to your Windows\Fonts directory (default: C:\Windows\Fonts). If you have an older version installed in the machine, delete the old one and copy-paste the new one.
--
Mozilla Firefox users: Open Tools > Options > Content > Fonts & Colors > Advanced. Select Malayalam from the 'Fonts for' drop-down box. Select AnjaliOldLipi.ttf for all font types. Restart your browser.
--
Internet Explorer users: Open Tools > Internet Options > General > Fonts. Select 'Malayalam' from Language script drop-down box. Select AnjaliOldLipi as the Web Font. Restart your browser.
--
Note: You may need to restart the system, if you are installing the font for the first time and if it is not listed in the Font lists.
--

Saturday, February 23, 2008

തൃപ്പൂണിത്തുറ സംഗമം - ചില ചിത്രങ്ങള്‍..

ഇടത്തുനിന്ന് ബിജു, അജീഷ്, വികാസ്, ശിവദാസ്, സുരേഷ്, പ്രീയ, അജയ് ഘോഷ്
അജീഷ്, അജയ് ഘോഷ്, ശിവദാസ്, വിനോദ്, സുരേഷ്, പ്രീയ, ബിജു, വികാസ്,
അജീഷ്, ശിവദാസ്, വിനോദ്, സുരേഷ്, പ്രീയ, ബിജു, വികാസ്, അജയ് ഘോഷ്,
അജയ് ഘോഷ്,
വിനോദ്, ശിവദാസ്, അജയ് ഘോഷ്,

ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--